Latestകേരളം

മലപ്പുറത്ത് രണ്ടര വയസുകാരൻ ഒഴുക്കില്‍പ്പെട്ട് മരിച്ചു

മലപ്പുറം: തിരുവാലി എറിയാട് കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരന്‍ മരിച്ചു. അബ്ദുല്‍ മുനീറിന്റെ മകന്‍ അബ്ദുല്‍ മുഹൈനി ആണ് മരിച്ചത്. ആലപ്പുഴയില്‍ നിന്നും മാതാവിന്റെ വീട്ടിലേക്ക് വിരുന്ന് വന്ന കുട്ടി ഇന്ന് ഉച്ചയോടെയാണ് അപകടത്തില്‍പ്പെട്ടത്. കുട്ടി തോട്ടില്‍ വീണ് ഒഴുക്കില്‍ പെട്ടത് കണ്ടെങ്കിലും സ്ലാബുകള്‍ മൂടിയ തോടായതിനാല്‍ രക്ഷപ്പെടുത്താനായില്ല. ഫയര്‍ഫോഴ്‌സ് ജീവനക്കാരും നാട്ടുകാരും ഏറെ സമയം നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.