Latestകണ്ണൂര്‍കേരളം

പറശ്ശിനിക്കടവ് ബോട്ട് സർവീസ് പുനരാരംഭിച്ചു

പറശ്ശിനിക്കടവ്: ബോട്ട് ടെർമിനലിൽ വെള്ളം കയറിയതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി തടസ്സപ്പെട്ടിരുന്ന പറശ്ശിനിക്കടവ് – വളപട്ടണം ബോട്ട് സർവീസ് പുനരാരംഭിച്ചു.ചൊവ്വാഴ്ച രാവിലെ 6.30 മുതലാണ് സർവീസ് പുന:സ്ഥാപിച്ചത്. ​

ഇതോടൊപ്പം മാട്ടൂൽ – അഴീക്കൽ (ബോട്ട് പാലം) ഫെറി സർവീസും സാധാരണ നിലയിൽ നടത്തുമെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു.