Latestകണ്ണൂര്‍

പേരാവൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഹനീഫയുടെ മൃതദേഹം കണ്ടെത്തി

പേരാവൂർ: കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി.പി. ഹനീഫയുടെ മൃതദേഹം കണ്ടെത്തി.

ഒഴുക്കിൽപ്പെട്ട സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെയായാണ് ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തിയത്.

കനത്ത മഴയെ തുടർന്ന് പുഴയിൽ ശക്തമായ ഒഴുക്കുണ്ടായ സാഹചര്യത്തിലാണ് ഹനീഫയെ കാണാതായത്. തുടർന്ന് ഫയർ ഫോഴ്‌സ് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ വ്യാപക തിരച്ചിൽ നടത്തുകയായിരുന്നു.