പാല്‍ച്ചുരം റോഡില്‍ ഗതാഗതം പുന:സ്ഥാപിച്ചു: രാത്രികാല നിരോധനം തുടരും
കണ്ണൂർ: കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് അടച്ചിട്ടിരുന്ന കണ്ണൂർ – വയനാട് പാതയിലെ പാല്‍ച്ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു.
വൈകീട്ട് ആറ് മണി വരെ വാഹനങ്ങൾക്ക് കടന്ന് പോകാൻ അനുമതി നൽകി ജില്ലാ കളക്ടർ ഉത്തരവിറക്കി.
അതേസമയം, പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ രാത്രികാല യാത്രാ നിരോധനം തുടരും. വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെയാണ് രാത്രികാല ഗതാഗത നിരോധനം.
