പത്തനംതിട്ടയില്‍ പത്താം ക്ലാസുകാരിയെ പിതാവടക്കം പീഡിപ്പിച്ചതായി പരാതി; മൂന്ന് പേർ അറസ്റ്റിൽ
പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിക്ക് പീഡനമെന്ന് പരാതി. കേസില്‍ പെണ്‍ക്കുട്ടിയുടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 15 വയസുകാരിയാണ് പീഡനത്തിന് ഇരയായത്. ഏഴാം ക്ലാസ് മുതല്‍ പെണ്‍ക്കുട്ടിക്ക് നേരെ പീഡനം നടത്തിയെന്നാണ് വിവരം. പിതാവ് അടക്കം ഏഴു പേര്‍ പീഡിപ്പിച്ചെന്നാണ് പരാതി.
സ്‌കൂളിലെ സഹപാഠികളോടാണ് വിദ്യാര്‍ത്ഥിനി പീഡനവിവരം ആദ്യം പറഞ്ഞത്. തുടര്‍ന്ന് ചെല്‍ഡ് ലൈന്‍ മുഖേന മലയാലപ്പുഴ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാട്ടുകാരായ മൂന്നു പ്രതികള്‍ പിടിയിലായത്. പിതാവ് അടക്കം രണ്ടു പ്രതികള്‍ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. ഒരു പ്രതി പ്രായാധിക്യത്താല്‍ മരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ പൊലീസ് അന്വേഷണം നടത്തി വരുകയാണ്.
