Latestകേരളം

ചെറുപുഴമീന്തുള്ളിയിൽ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിൻ്റെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ട് പോയത് ഫ്രീസറില്ലാത്ത ആംബുലൻസിൽ എന്ന് പരാതി

കണ്ണൂര്‍: രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആർ രാജേഷിന്റെ ഭൗതിക ശരീരത്തോട് അനാദരവ് എന്ന് പരാതി. മൃതദേഹം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസര്‍ ഇല്ലാത്ത ആംബുലന്‍സില്‍ എന്നാണ് വിവരം. മൃതദേഹം എംബാം ചെയ്യാനും തയ്യാറായില്ലെന്നാണ് ഉയരുന്ന വിമര്‍ശനം. മൃതദേഹം ചാവക്കാട് വെച്ച് ഫ്രീസര്‍ സൗകര്യമുള്ള ആംബുലന്‍സിലേക്ക് മാറ്റി. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

പിന്നീട് ഈ ആംബുലന്‍സിലാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. മീന്തുള്ളി വാട്ടര്‍ ഫാള്‍സിലെ പരിശീലകനായ രാജേഷ് തുരുത്തില്‍ അകപ്പെട്ട ബെന്നിയെ രക്ഷപ്പെടുത്തി മടങ്ങുമ്പോഴാണ് അപകടത്തില്‍പെട്ടത്. സ്വയരക്ഷക്ക് ധരിച്ച ലൈഫ് ജാക്കറ്റ് ബെന്നിക്ക് നല്‍കി സുരക്ഷിതനാക്കിയാണ് രാജേഷ് തിരിച്ച് നീന്തിയത്. അതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. തിരച്ചിലുകള്‍ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്തിയതോടെ പ്രതീക്ഷകള്‍ വിഫലമാകുകയായിരു