പത്തനംതിട്ടയില്‍ മധ്യവയസ്കന് ബന്ധുവായ യുവാവിന്റെ മര്‍ദ്ദനമേറ്റ് മരിച്ചു
പത്തനംതിട്ട: പത്തനംതിട്ടയില്‍ 45 കാരന് ബന്ധുവിന്റെ മര്‍ദ്ദനമേറ്റ് മരിച്ചു. പത്തനംതിട്ട കോന്നി കുളത്തുമണ്ണില്‍ ആണ് സംഭവം ഉണ്ടായത്.
കേസില്‍ 27 വയസ്സുകാരന് പിടിയിലായി. കുളത്തുമണ്‍ അംബേദ്കര്‍ ഉന്നതിയിലെ അനില്‍ ആണ് മരിച്ചത്. അനിലിന്റെ ജേഷ്ഠന്റെ മകനാണ് പൊലീസ് കസ്റ്റഡിയിലുള്ള സുധീഷ്. വീടുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നു എന്നും ഇതിനെതുടര്‍ന്നാണ് ആക്രണമെന്നുമാണ് വിവരം.
അനിലിനെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സുധീഷ് മുമ്പ് ക്രിമിനല്‍ കേസില്‍ പ്രതി ആയിരുന്നെന്നും പൊലീസ് പറയുന്നു.
