പറവൂരില്‍ യുവതിയെ കുത്തിക്കൊന്നു; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍
എറണാകുളം.വടക്കൻ പറവൂരില്‍ യുവതിയെ കുത്തിക്കൊന്നു. ചൂണ്ടി സ്വദേശിനി സുരമ്യയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ സുഹൃത്ത് ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വടക്കൻ പറവൂർ മേഖലയില്‍ വെച്ചാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. വിവരം ലഭിച്ച ഉടൻ സ്ഥലത്തെത്തിയ പൊലീസ് സംഭവസ്ഥലത്തെ നടപടികള്‍ പൂർത്തിയാക്കി.
പരിക്കേറ്റ സുരമ്യയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. .
