Latestകേരളം

ആര്‍ബിഐ ഓഫീസില്‍ കറൻസി നശിപ്പിക്കുന്ന മെഷീനില്‍ കൈ കുടുങ്ങി ബാങ്ക് ജീവനക്കാരൻ മരി ച്ചു

തിരുവനന്തപുരം.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ഓഫിസില്‍ ജോലിക്കിടെ ഉപയോഗശൂന്യമായ കറൻസി നശിപ്പിക്കുന്ന മെഷീനില്‍ കൈ കുടുങ്ങി ജീവനക്കാരൻ മരിച്ചു.

ബെംഗളൂരു സ്വദേശി എച്ച്‌.എൻ.അശോക് (48) ആണ് മരിച്ചത്. ആർബിഐക്ക് വേണ്ടി കരാർ ജോലി ചെയ്യുന്ന മുംബൈ ആസ്ഥാനമായ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് അശോക്.

ബേക്കറി ജംഗ്ഷനിലുള്ള ആർബിഐ ഓഫിസിനുള്ളില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. ഉപയോഗശൂന്യമായ കറൻസി നോട്ടുകള്‍ നശിപ്പിക്കുന്നതിനുള്ള മെഷീൻ ഘടിപ്പിച്ച്‌ ട്രയല്‍ റണ്‍ നടത്തുന്നതിനിടെ മെഷീന്റെ ബെല്‍റ്റില്‍ കൈ കുടുങ്ങുകയായിരുന്നു. തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗം മെഷീനും ബെല്‍റ്റിനും ഇടയില്‍ കുരുങ്ങി ഗുരുതരമായി പരുക്കേറ്റു.

രക്തം വാർന്ന് അവശനായ അശോകിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തില്‍ ആർബിഐ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.