ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ അലവന്‍സ് ഇരട്ടിയാക്കി സര്‍ക്കാര്‍ ഉത്തരവിട്ടു
തിരുവനന്തപുരം: ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ അലവന്‍സ് ഇരട്ടിയാക്കി സര്‍ക്കാര്‍ ഉത്തരവിട്ടു. 500 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ ഇത്തവണ ഓണം ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ആയിരം രൂപ അലവന്‍സായി ലഭിക്കും. ഓണ ദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്ക് മാത്രമാണ് ഈ അലവന്‍സ് ലഭിക്കുക. ആഭ്യന്തര മന്ത്രിയുടെ നിർദേശ പ്രകാരമാണ് ഈ നടപടി.
അതേസമയം, ഇത്തവണത്തെ ഓണത്തോടനുബന്ധിച്ച് ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുകയും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാള്‍ 2500 രൂപ കൂടുതലാണ് ഈ ഓണത്തിന് നൽകുക. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്. കൂടാതെ അഡ്വാന്‍സായി അന്‍പതിനായിരം രൂപ വരെയും അനുവദിക്കും. എക്‌സൈസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
