സഹോദരൻ്റെ വിവാഹത്തിന് നാട്ടിലെത്തി,ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിന് ദാരുണാന്ത്യം
കൊല്ലം. അഞ്ചലില്‍ ചിറയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഇടമുളക്കല്‍ സ്വദേശി വിഷ്ണു (34) ആണ് മരിച്ചത്.വീടിന് സമീപത്തെ ചിറയില്‍ കുളിക്കാനിറങ്ങിയതിനിടെയാണ് ഇന്നലെ വൈകിട്ട് അപകടമുണ്ടായത്.
വീടിന് സമീപത്തെ ചിറയില്‍ കുളിക്കാനിറങ്ങിയ വിഷ്ണു മുങ്ങുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് വിഷ്ണുവിനെ ചിറയില്‍നിന്ന് കരയ്ക്കെത്തിച്ചു.
തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവാസിയായ വിഷ്ണു സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് നാട്ടിലെത്തിയത്.ഇതിനിടെയാണ് അപകടമുണ്ടായത്. സഹോദരന്റെ വിവാഹത്തിനായി നാട്ടിലെത്തിയ വിഷ്ണുവിന്റെ അപ്രതീക്ഷിത മരണം കുടുംബത്തെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി.
