Latestദേശീയം

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; ജോഷി മഠ്മാര്‍വാരി റോഡ് ഒലിച്ചു പോയി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ വിവിധ പ്രദേശങ്ങളില്‍ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍. ബദരീനാഥ് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു. ജോഷി മഠ്മാര്‍വാരി റോഡ് ഒലിച്ചു പോയതോടെയാണ് ഗതാഗതം സ്തംഭിച്ചത്. മണ്ണിടിച്ചിലും പാറ വീഴ്ചയും മൂലം സംസ്ഥാനത്ത് 72ലധികം റോഡുകള്‍ അടച്ചു. അടുത്ത ഏതാനും ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 177 ആയി ഉയർന്നു. ദുരന്ത മേഖല പ്രധാനമന്ത്രി ബലേന്ദ്ര ഷാ സന്ദർശിച്ചു. ആയിരക്കണക്കിന് ആളുകളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അതിനിടെ ദുരിതബാധിത പ്രദേശത്ത് നിന്ന് 53 മലയാളികൾ നോർക്കയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടതായി നോർക്ക സിഇഒ അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മലയാളികൾ ഒറ്റപ്പെട്ട സ്ഥാലങ്ങളിലാണെന്നും നോർക്ക സിഇഒ അറിയിച്ചു. പക്ഷെ എവിടെയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.