കേരളം

മാണി സി കാപ്പനെ അയോഗ്യനാക്കണം, ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: കോടതി ശിക്ഷിച്ച പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി ചെക്ക് കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോന്‍. ഹൈക്കോടതിയിലാണ് മാണി സി കാപ്പനെതിരെ ഹര്‍ജി നല്‍കിയത്. ചെക്ക് കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ കാപ്പനെ അയോഗ്യനാക്കി വിധി പുറപ്പെടുവിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മാണി സി കാപ്പനെതിരെ കോടതി ശിക്ഷ വിധിച്ചിട്ടും സ്പീക്കറും തെരഞ്ഞെടുപ്പ് കമ്മീഷനും നടപടി സ്വീകരിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.