Latestകേരളം

സ്വപ്‌ന സുരേഷ് വിവാഹിതയായി

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി. കേസിലെ മറ്റൊരു പ്രതിയായ പിഎസ് സരിത്താണ് വരന്‍. കൊച്ചി നെട്ടൂര്‍ വടക്കേ പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. ഇരുവരും ഇപ്പോള്‍ കൊച്ചിയിലാണ് താമസം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.

ഒരുമിച്ച് ജീവിക്കുക മാത്രമല്ല ഈ തീരുമാനത്തിന് പിന്നില്‍; ഞങ്ങളുടെ കുട്ടികള്‍ക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും, ഒരുമിച്ച് ഒരു ജീവിതം പടുത്തുയര്‍ത്താനും കൂടിയാണ്. മരണം വരെ ഞാന്‍ സുമംഗലി ആയിരിക്കാന്‍ പ്രാര്‍ഥിക്കണം” സ്വപ്‌ന സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.