ക്ഷേമനിധി അംഗത്വം പുതുക്കാൻ അവസരം
കണ്ണൂർ: സംസ്ഥാന ഭാഗ്യക്കുറി ഏജൻ്റ് – വിൽപ്പനക്കാരുടെ ക്ഷേമനിധി അംഗങ്ങളിൽ അംശദായ കുടിശ്ശിക നിമിത്തം ക്ഷേമനിധി അംഗത്വം റദ്ദായി പോയവർക്കും ക്ഷേമനിധി അംഗത്വം പുതുക്കാം.
ഒക്ടോബർ ഒന്ന് മുതൽ 31 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ അംഗത്വ പാസ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാനത്തെ മൂന്ന് മാസത്തെ ടിക്കറ്റ് വൗച്ചർ എന്നിവ സഹിതം കണ്ണൂർ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നേരിട്ട് ഹാജരായി പിഴ സഹിതം അംശാദായം അടച്ച് അംഗത്വം പുതുക്കാം.
ഫോൺ : 0497 2701081.
