Latestഗൾഫ്

അബുദാബിയിൽ മൂന്ന് പ്രമുഖ മ്യൂസിയങ്ങളിൽ ഈ മാസം സൗജന്യ പ്രവേശനം

അബുദാബിയിലെ മൂന്ന് പ്രമുഖ മ്യൂസിയങ്ങളിലേക്ക് ഈ മാസം അവസാനം വരെ സൗജന്യമായി പ്രവേശിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലയും ചരിത്ര പൈതൃകവും അവതരിപ്പിക്കുന്ന പ്രമുഖ മ്യൂസിയമായ ലൂവർ അബുദാബി, യുഎഇ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജീവിതവും രാജ്യത്തിന്റെ പൈതൃകവും അവതരിപ്പിക്കുന്ന സായിദ് നാഷണൽ മ്യൂസിയം, ജീവജാലങ്ങൾ, ഫോസിലുകൾ, പ്രകൃതി ചരിത്രം എന്നിവ പരിചയപ്പെടുത്തുന്ന കുടുംബസൗഹൃദ മ്യൂസിയമായ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി എന്നിവയാണ് മൂന്ന് മ്യൂസിയങ്ങൾ.

അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ (ADIBF) സൗജന്യ ടിക്കറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന പ്രത്യേക ഓഫറിലൂടെ ഈ മ്യൂസിയങ്ങളിൽ സന്ദർശിക്കാൻ സാധിക്കും. ഈ ഓഫർ ഈ മാസം 13 മുതൽ 29 വരെ ലഭ്യമാകും. ബുക്ക് ഫെയറിൽ നേരിട്ട് പങ്കെടുക്കാത്തവർക്കും ഓൺലൈനായി രജിസ്റ്റർ ചെയ്ത് ടിക്കറ്റ് നേടുന്നതിലൂടെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.