Latestകേരളം

ആണ്‍കുട്ടികള്‍ക്കും ഇഷ്ടപ്രകാരം മുടി വളര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടെന്നു ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ആണ്‍കുട്ടികള്‍ക്കും ലിംഗ നിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും ഇഷ്ടപ്രകാരം മുടി വളര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടെന്നു ബാലാവകാശ കമ്മീഷന്‍. മുടിയുടെ നീളത്തിന്റെ പേരില്‍ ആണ്‍കുട്ടികളേയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളേയും സ്‌കൂള്‍ അധികൃതര്‍ മാനസികമായി ബുദ്ധിമുട്ടിക്കാനോ ശിക്ഷിക്കാനോ പാടില്ലെന്നും കമ്മീഷന്‍ അംഗം പി ഷാജേഷ് ഭാസ്‌കര്‍ ഉത്തരവിട്ടു.

അതേസമയം മുടി സുരക്ഷിതമായി സൂക്ഷിക്കേണ്ടത് വിദ്യാര്‍ഥികളാണെന്നും ഉത്തരവില്‍ പറയുന്നു. കായിക മത്സരങ്ങളിലും പ്രാക്ടിക്കല്‍ ക്ലാസുകളിലും പങ്കെടുക്കുമ്പോള്‍ സുരക്ഷ മുന്‍നിര്‍ത്തി നീളമുള്ള മുടി കെട്ടി വയ്ക്കുകയോ ഹെയര്‍ബാന്‍ഡ് ഉപയോഗിച്ച് ഒതുക്കി വയ്ക്കുകയോ ചെയ്യണം.