സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്നലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 15 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 120 രൂപയോളം ഇടിഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 14,270 രൂപയിലും പവന് 1,14,160 രൂപയിലുമാണ് കേരളത്തിൽ സ്വർണ വ്യാപാരം നടക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഒരു പവൻ സ്വർണത്തിന് 1,14,280 രൂപയായെന്ന നിലയിലാണ് വ്യാപാരം ക്ലോസ് ചെയ്തിരുന്നത്. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 255 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
