മഴ: ഇടുക്കിയില്‍ രാത്രിയാത്രകള്‍ നിരോധിച്ചു
ഇടുക്കി: കനത്ത മഴയും മണ്ണിടിച്ചില്‍ ഭീഷണിയും ഉള്ളതിനാല്‍ ഇടുക്കിയില്‍ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയിലെ മലയോര മേഖലകളില്‍ രാത്രിയാത്രകള്‍ നിരോധിച്ചു. വൈകിട്ട് ഏഴ് മുതല്‍ രാവിലെ ആറു വരെയാണ് നിയന്ത്രണം. അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നത് വരെ സാഹസിക വിനോദ കേന്ദ്രങ്ങള്‍ അടച്ചിടാനും നിര്‍ദേശം നല്കി.മൂന്നാറില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീഷണി ഉള്ളതിനാല്‍ പഴയ മൂന്നാറില്‍ നിന്നും വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്. വാഹനങ്ങള്‍ സിഎസ്ഐ പള്ളിക്ക് സമീപത്തുനിന്നു ഗ്യാപ്പ് റോഡില്‍ പ്രവേശിച്ച ശേഷം പൊലിസ് സ്റ്റേഷന് സമീപമുള്ള പാലം കടന്നുവേണം ടൗണില്‍ എത്തേണ്ടത്.
