Latestകണ്ണൂര്‍കേരളം

മഴ,കണ്ണൂരിൽ ഓറഞ്ച് അലർട്ട്

കണ്ണൂർ: സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

മറ്റു ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട്.

ശനിയാഴ്ച മുതൽ മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ട്.