Latestകേരളം

സിഎംആര്‍എല്‍ വിജിലന്‍സ് കേസ്; പിണറായി വിജയന്റെ അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

dot image

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടിലെ വിജിലന്‍സ് കേസില്‍ പിണറായി വിജയന്റെ അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അപ്പീല്‍ അനുമതി നിഷേധിച്ച ബെഞ്ച് തന്നെയാണ് പരിഗണിക്കുന്നത്. ഹര്‍ജി ഉടന്‍ പരിഗണിക്കണം എന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടത് അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ജസ്റ്റിസ് നടരാജന്‍ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ജസ്റ്റിസ് സതീഷ് നൈനാന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന് മുന്നിലാണ് അപ്പീല്‍ ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ ആവശ്യം ഉന്നയിച്ചത്. ഇത് അംഗീകരിച്ച് തിങ്കളാഴ്ചത്തെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു. പിണറായി വിജയന്‍, ടി വീണ, മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ള ഏഴ് പേരുടെ അപ്പീലുകളാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ വരുന്നത്.