കണ്ണൂരിൽ നാളെ സിപിഎം ഹർത്താൽ
കണ്ണൂർ : സി പിഐ(എം)ൻ്റെ കണ്ണൂർ ജില്ലയിലെ മുതിർന്ന നേതാവും സിഐടിയുവിൻ്റെ സംസ്ഥാനത്തെ തന്നെ പ്രധാന നേതാവുമായ കെ പി സഹദേവന്റെ വിയോഗത്തിൽ ആദരസൂചകമായി കണ്ണൂർ പട്ടണത്തിൽ നാളെ (24.10.2026) വൈകുന്നേരം 4 മണിവരെ ഹർത്താൽ ആചരിക്കാൻ തീരുമാനിച്ചു. പഴയ മുൻസിപ്പാലിറ്റി പരിധിയിലാണ് ഹർത്താൽ. ഹോട്ടലുകൾ, വാഹനങ്ങൾ, മറ്റ് അവശ്യ സർവ്വീസുകൾ എന്നിവ ഹർത്താലിൽ നിന്ന് ഒഴിവാക്കും.ഹർത്താലുമായി സഹകരിക്കണമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് മുഴുവനാളുകളോടും അഭ്യർത്ഥിച്ചു.
