തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷം; കാലിക്കറ്റ് സര്‍വകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു
കോഴിക്കോട്: തിരഞ്ഞെടുപ്പിനിടെയുണ്ടായ യു ഡി എസ് എഫ് – എസ് എഫ് ഐ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. മലപ്പുറം എസ് പി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. സർവകലാശാല പഠന വകുപ്പുകളടക്കം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തിക്കില്ല. പുരുഷ ഹോസ്റ്റലിൽ ഉള്ള മുഴുവൻ വിദ്യാർഥികളും ഒഴിയണമെന്ന് സർവകലാശാല അധികൃതർ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് തിരഞ്ഞെടുപ്പ് നടന്നത്
