പഞ്ചാബിൽ കർമ്മഭൂമി എക്സ്പ്രസിൻ്റെ നാല് കോച്ചുകൾക്ക് തീപിടിച്ചു
ഛണ്ഡീഗഢ്: പഞ്ചാബിലെ രാജ്പുരയ്ക്ക് സമീപം സർായ് ബഞ്ചാര റെയിൽവേ സ്റ്റേഷനടുത്ത് കർമ്മഭൂമി എക്സ്പ്രസിൻ്റെ നാല് കോച്ചുകൾക്ക് തീപിടിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. ട്രെയിനിലെ പാൻട്രി കാറിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. പിന്നീട് തീ സമീപത്തെ മറ്റ് കോച്ചുകളിലേക്കും വ്യാപിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായാണ് റിപ്പോർട്ട്. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർ അലാറം കൃത്യസമയത്ത് പ്രവർത്തിച്ചതും യാത്രക്കാരെ വേഗത്തിൽ ഒഴിപ്പിച്ചതും വലിയ അപകടം ഒഴിവാക്കാൻ സഹായിച്ചു. സംഭവത്തിൽ ഇതുവരെ പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല
