Latestകേരളം

ട്രാക്ക് മുറിച്ച് കടക്കുന്നത് ക്രിമിനൽ കുറ്റം; അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് ട്രൈബ്യൂണൽ

കൊച്ചി: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയുണ്ടാകുന്ന അപകടത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എറണാകുളം റെയില്‍വെ ക്ലെയിംസ് ട്രൈബ്യൂണല്‍. റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. അതുകൊണ്ടുതന്നെ ട്രാക്ക് മുറിച്ച് കടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നും റെയില്‍വെ ക്ലെയിംസ് ട്രൈബ്യൂണല്‍ പറഞ്ഞു. മാവേലിക്കര റെയില്‍വെ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോണിന്റെ അപേക്ഷ തള്ളിയാണ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.

കൊല്ലം-എറണാകുളം മെമുവില്‍ യാത്ര ചെയ്യുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് പരിക്ക് പറ്റിയെന്നും നഷ്ടപരിഹാരം വേണമെന്നും പറഞ്ഞായിരുന്നു തോമസ് ട്രൈബ്യൂണലിനെ സമീപിച്ചത്. അപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സ തേടിയെന്നും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു തോമസിന്റെ ആവശ്യം. എന്നാല്‍ തെളിവുകള്‍ സഹിതം തോമസിന്റെ വാദം റെയില്‍വെ തള്ളി.