Latestകേരളം

കാറിന്റെ ടയർ പഞ്ചറായപ്പോൾ കാർ റോഡരികിൽ നിന്നു;മറ്റൊരു വാഹനം ഇടിച്ച്

ദുബായ്: മലയാളി വിദ്യാർത്ഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. തൊടുപുഴ സ്വദേശി നാഇഫ ബൽക്കീസ് (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ദുബായ് റാഷിദിയയിലായിരുന്നു അപകടം ഉണ്ടായത്.

കാറിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം. നാഇഫ സഞ്ചരിച്ച കാറിന്റെ ടയർ പഞ്ചറായപ്പോൾ കാർ റോഡരികിൽ നിർത്തുകയും നാട്ടിൽ പോയിരുന്ന മാതാപിതാക്കളോട് ഇക്കാര്യം ഫോൺ വിളിച്ച് പറയുകയും ചെയ്തിരുന്നു. സഹായത്തിനായി റിക്കവറി ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ സഹായത്തിന് ആളെത്തുമെന്ന് പിതാവ് ബിനു പറഞ്ഞതനുസരിച്ച് കാറിൽ നിന്നിറങ്ങി ഫോൺ വിളിക്കുന്നതിടെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം.

പിന്നീട് പിതാവ് ഫോൺ വിളിച്ചപ്പോൾ നാഇഫ എടുത്തിരുന്നില്ല. ദുബായ് പൊലീസിൽ നിന്ന് ഫോൺ വിളിയെത്തിയപ്പോഴാണ് അപകട വിവരം അറിയുന്നത്. ദുബായ് പൊലീസ് ഫോറൻസിക് വിഭാഗത്തിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. ദുബായ് കനേഡിയൻ യൂണിവേഴ്സിറ്റിയിൽ അവസാന വർഷ ആർകിടെക്ട് വിദ്യാർഥിനിയാണ്. ദുബായിയിൽ ബിസിനസ് നടത്തുന്ന ബിനു ഹമീദിന്റെയും സീനയുടെയും മകളാണ്. നിഹാൽ ഹമീദാണ് സഹോദരൻ.