സംസ്ഥാനത്ത് ഇന്ന് പമ്പുകളില്‍ മിന്നല്‍ പരിശോധന
തിരുവനന്തപുരം: അനുവദനീയ അളവില്‍ക്കൂടുതല്‍ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വില്ക്കുന്നുണ്ടോയെന്നതില് കേരളത്തില്‍ ഇന്ന് പരിശോധന നടക്കും. ഉത്തരമലബാര്‍, മലബാര്‍, മധ്യകേരളം, തെക്കന്‍ കേരളം എന്നിങ്ങനെ തിരിച്ചാകും പരിശോധന. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷനാണ് പരിശോധന നടത്തുക.
ഒരു പമ്പില്‍നിന്ന് ആറു സാംപിള്‍ ശേഖരിക്കും. ടാങ്കറുകളിലും പരിശോധിക്കും. സംസ്ഥാന ഫൊറന്‍സിക് ലാബിലായിരിക്കും പരിശോധന നടത്തുക. ഒപ്പം എണ്ണക്കമ്പനികളുടെ ലാബുകളിലേക്കും നല്‍കും. എഥനോള്‍ അളവ് നോക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. അളവ് കൂടുതലുണ്ടെന്നു കണ്ടാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
