പാലക്കാട് നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ മരത്തിൽ ഇടിച്ചു; 2 മരണം
പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ കലുങ്കിലും, മരത്തിലും ഇടിച്ച് അപകടം. 2 പേർ മരിച്ചു. 3 പേർക്ക് പരുക്ക്. മനിശേരി പാന്തലിൽ വീട്ടിൽ അജയ് ( വാസു 31), സൗത്ത് പനമണ്ണ കയറാട്ട് വീട്ടിൽ വൈശാഖ് (32) എന്നിവരാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ഇവരുടെ സുഹൃത്തുക്കളായ നിതിൻ,ഗോവിന്ദ്, ശ്രീജിത്ത് എന്നിവർക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാത്രി 12.30 ന് തൃക്കങ്ങോടിനും മനിശീരിക്കും ഇടയിൽ വെച്ചാണ് അപകടം ഉണ്ടായത്.
അമിത വേഗതയിൽ വാണിയംകുളം ഭാഗത്തുനിന്നും വന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിൽ ഇടിച്ച ശേഷം മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഷൊർണൂരിൽ നിന്നും ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചു പേരെയും പുറത്തെടുത്തത്. വൈശാഖാണ് കാർ ഓടിച്ചിരുന്നത് എന്നാണ് വിവരം.പരുക്കേറ്റവർ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങളും അതെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
