Latestദേശീയം

അയൽവാസിയുമായുള്ള തർക്കം; രാഷ്ട്രപതിയുടെ ബോഡിഗാർഡിന് വെടിയേറ്റു

ഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ബോഡിഗാർഡിന് വെടിയേറ്റു. അയൽവാസിയുമായുള്ള തർക്കത്തിനിടെയാണ് സൈനികനായ സൌരഭ് തോമറിന് വെടിയേറ്റത്.ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലിയായിരുന്നു തർക്കം ഉണ്ടായത്. ഉത്തർപ്രദേശിലെ ബാഗ്പതിലാണ് സംഭവം.
ചെവിയുടെ വശത്ത് വെടിയേറ്റ സൌരഭ് മീററ്റിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അയൽവാസികളായ ധീരജ്, സോനു എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. പ്രസിഡൻറ്സ് ബോഡിഗാർഡ് റെജിമെൻറിലെ സൈനികനാണ് സൌരഭ്

ദീപാവലി ആഘോഷിക്കുന്നതിനായി അവധിയെടുത്ത് അദ്ദേഹം തന്റെ ജന്മഗ്രാമത്തിൽ എത്തിയിരുന്നു.