സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന 24 മണിക്കൂര്‍ ഓട്ടോ-ടാക്സി പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: നിരക്ക് പരിഷ്കരണം ആവശ്യപ്പെട്ട് ഓട്ടോ- ടാക്സി സേവനങ്ങളുടെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങാനിരിക്കെ, ഓട്ടോ- ടാക്സി നിരക്ക് കൂട്ടാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഓട്ടോ ടാക്സി യൂണിയനുകളുമായി ഗതാഗതമന്ത്രി സി പി ജോണ്‍ നടത്തിയ ചര്‍ച്ചയിലാണ് നിരക്ക് കൂട്ടാമെന്ന് യൂണിയനുകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. ഇതോടെ പണിമുടക്ക് പിൻവലിക്കാൻ യൂണിയനുകൾ തീരുമാനിച്ചു
ജനുവരി ഒന്നുമുതല്‍ നിരക്ക് കൂട്ടാനാണ് ധാരണയായിരിക്കുന്നത്. നിരക്ക് എത്ര കൂട്ടണം എന്നതില്‍ പഠനം നടത്താന്‍ കമ്മീഷനെ വെയ്ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 30 രൂപയില്‍ നിന്നും 50 ആയും ടാക്സിയുടെത് 250 രൂപയില്‍ നിന്നും 300 രൂപയായും ഉയര്‍ത്തണമെന്നാണ് യൂണിയനുകളുടെ ആവശ്യം.
നിരക്കുകള്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ടു വിവിധ ട്രേഡ് യൂണിയനുകള്‍ സംസ്ഥാന സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ യോഗം വിളിച്ചെങ്കിലും തീരുമാനമായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.
