പോലീസ് ക്വാര്‍ട്ടേഴ്സില്‍ വനിതാ ഹോം ഗാര്‍ഡിനെ ഭര്‍ത്താവ് കൊലപ്പെടുത്തി, പ്രതി അറസ്റ്റില്‍
ഹൈദരാബാദ്. കുടുംബവഴക്കിനെ തുടർന്ന് 43 കാരിയായ വനിതാ ഹോം ഗാർഡിനെ ഭർത്താവ് കൊലപ്പെടുത്തി.തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലാ ആസ്ഥാനത്തെ പൊലീസ് ക്വാർട്ടേഴ്സിലാണ് സംഭവം. നല്‍ഗൊണ്ട ജില്ലാ പൊലീസ് ആസ്ഥാനത്ത് ഹോം ഗാർഡായിരുന്ന മഹബൂബ് ബീ ആണ് കൊല്ലപ്പെട്ടത്. നല്‍ഗൊണ്ട വണ്‍ ടൗണ്‍ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള റൂറല്‍ പൊലീസ് സ്റ്റേഷന് എതിർവശത്തെ ക്വാർട്ടേഴ്സിലായിരുന്നു ഇവർ കുടുംബസമേതം താമസിച്ചിരുന്നത്. പൊലീസിന്റെ പ്രാഥമിക അന്വേഷണ പ്രകാരം, ചൊവ്വാഴ്ച രാവിലെ മക്കള്‍ സ്കൂളില്‍ പോയതിനു പിന്നാലെ മഹബൂബ് ബീയും ഭർത്താവ് സതീഷും തമ്മില്‍ വാക്കുതർക്കമുണ്ടായി.
തർക്കം രൂക്ഷമായതോടെ സതീഷ് ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഈ ആക്രമണമാണ് മരണത്തില്‍ കലാശിച്ചത്. ‘സതീഷ് മഹബൂബ് ബീയുടെ കഴുത്ത് ഞെരിക്കുകയും തല പലതവണ തറയിലിടിക്കുകയും ചെയ്തു. തലയ്ക്കേറ്റ ഗുരുതരമായ പരുക്കും രക്തസ്രാവവുമാണ് മരണകാരണം.
