Latestകേരളം

സഹോദരനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ അപകടം; ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു

മൂവാറ്റുപുഴ സഹോദരനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ നഴ്‌സ് മരിച്ചു.ആവോലി പൊരിയംകുന്നേല്‍ ഷാജി ജോസഫിന്റെയും ഷൈമോളുടെയും മകള്‍ അക്സ ഷാജി (25) ആണ് മരിച്ചത്. തൊടുപുഴ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ നഴ്‌സായിരുന്നു അക്സ.ശനിയാഴ്ച രാത്രി ഏഴുമണിയോടെ തൊടുപുഴ പുഴയോര ഹൈവേയിലായിരുന്നു അപകടം. സഹോദരനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ വാഹനം നിയന്ത്രണംവിട്ട് തെന്നിമറിയുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അക്സയെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തൊടുപുഴ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ജീവൻ രക്ഷിക്കാനുള്ള ചികിത്സകള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അപ്രതീക്ഷിത അപകടവും യുവതിയുടെ മരണവും ബന്ധുക്കളെയും സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി.അനാക് ഷാജി (അപ്പു) ആണ് സഹോദരൻ