Latestകേരളം

കോഴിക്കോട് വെള്ളയില്‍ യുവാവിന് കുത്തേറ്റു; എലത്തൂര്‍ സ്വദേശി അറസ്റ്റില്‍

കോഴിക്കോട്. വെള്ളയില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയിലായി.പുതിയകടവ് സ്വദേശി മുഹമ്മദ് സറഫാസിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് എലത്തൂർ സ്വദേശി മുഹമ്മദ് സെയ്ഫിനെ വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു ആക്രമണം. പ്രതിയുടെ പെണ്‍സുഹൃത്തുമായി സറഫാസിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ മുഹമ്മദ് സറഫാസ് ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റിലായ മുഹമ്മദ് സെയ്ഫിനെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു