Latestകേരളം

പമ്പയിലേക്ക് പ്രതിദിന സര്‍വീസുകളുമായി കര്‍ണാടക ആര്‍ടിസി

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പമ്പയിലേക്ക് പ്രത്യേക സര്‍വീസുകളുമായി കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍. മകരവിളക്കു കഴിയുന്നത് വരെ സര്‍വീസ് തുടരും. ഐരാവത് ക്ലബ് ക്ലാസ് പ്രതിദിന സര്‍വീസിനു പുറമേ വാരാന്ത്യങ്ങളിലും തിരക്കേറിയ ദിവസങ്ങളിലും നോണ്‍ എസി സ്ലീപ്പര്‍, രാജഹംസ, സാരിഗെ എക്‌സ്പ്രസ് ബസുകളും ഓടിക്കും.

യാത്രക്കാര്‍ക്ക് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ തീര്‍ത്ഥാടകര്‍ക്ക് വാഹനം നല്‍കും. ശബരിമല ഉത്സവ കാലം കഴിയുന്നതുവരെയാകും കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ പ്രത്യേക സര്‍വീസ്. പ്രതിദിന ബസ് മൈസൂരു വഴിയും മറ്റുള്ളവ സേലം, പാലക്കാട് വഴിയുമാകും സര്‍വീസ് നടത്തുക.