Latestകേരളം

കാസര്‍കോട് യുവാവിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

കാസർഗോഡ് ബോവിക്കാനം കാട്ടിപ്പള്ളത്ത് യുവാവിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

കാട്ടിപ്പള്ളത്തെ കെ. മൊയ്തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.10-ഓടെ വീടിന് ഏകദേശം 100 മീറ്റർ അകലെയുള്ള റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചതെന്നാണ് നാട്ടുകാരും മറ്റും ആദ്യം കരുതിയിരുന്നത്.

എന്നാല്‍ തുടർന്ന് നടത്തിയ പരിശോധനയില്‍ മുഖത്ത് കവിളിന് സമീപം വെടിയേറ്റ പാടും മൃതദേഹത്തിന് അരികില്‍ നിന്ന് ഒരു തോക്കും കണ്ടെത്തുകയായിരുന്നു.തോക്കുമായി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സ്വന്തം കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നാണ് വെടിയേറ്റതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.