Latestകേരളം

മെഡിക്കൽ വിദ്യാർഥിനിയുടെ ലൈംഗിക അതിക്രമ പരാതിയിൽ ഡോക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയുടെ ലൈംഗിക അതിക്രമ പരാതിയിൽ ഡോക്ടർക്ക് സസ്പെൻഷൻ. എൻ കെ ബിനുവിനെയാണ് സസ്പെൻഡ് ചെയ്തത്. കേസിൽ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി കുമാരപുരത്തെ വീട്ടിൽ നിന്നാണ് ഡോ. എൻ കെ ബിനുവിനെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ പ്രതിയായ ഡോക്ടർ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ദേഹ പരിശോധന മാത്രമാണ് നടത്തിയതെന്നാണ് പ്രതിയുടെ വാദം.

സർജനായ ബിനു സ്വകാര്യ പ്രാക്ടീസ് നടത്തുന്ന റൂമിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. വിശദമായ പരിശോധനയ്ക്ക് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ആശുപത്രിക്ക് സമീപമുള്ള റൂമിൽ ഉച്ചയ്ക്കുശേഷം എത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് പിജി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.