കാലടി സർവകലാശാലയിലെ സമരം; വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റി
കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയിലെ സസ്പെൻഷനെതിരെ നിരാഹാര സമരം നടത്തുന്ന വിദ്യാർഥികളെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. വൈദ്യപരിശോധനയ്ക്കായി ആദ്യം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്കുമാണ് വിദ്യാർഥികളെ മാറ്റുന്നത്.
സമരം നടത്തുന്ന പി എം അശ്വന്ത്, കെ വി അഭിജിത്ത്, പി എസ് അർച്ചന എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവർക്ക് പകരമായി ശിവ, ശ്രദ്ധ, അതുല്യ എന്നീ മൂന്ന് വിദ്യാർഥികൾ നിരാഹാര സമരം തുടരും. എന്ത് സംഭവിച്ചാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് എസ്എഫ്ഐ അറിയിച്ചു.
