Latestഗൾഫ്

ഈദ് അല്‍ ഇത്തിഹാദ്; യുഎഇയില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു

അബുദാബി: രാജ്യത്തിന്റെ 55-ാമത് ‘ഈദ് അല്‍ ഇത്തിഹാദ്’ (ദേശീയ ദിനം) ആഘോഷിക്കുന്നതിനായി യുഎഇ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധികളും കൂടി ആകുമ്പോള്‍ ജീവനക്കാക്ക് ആകെ അഞ്ച് ദിവസത്തെ അവധി ലഭിക്കും

ഡിസംബര്‍ 2 മുതല്‍ 4 വരെയായിരിക്കും ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ഔദ്യോഗിക അവധിയെന്ന് യുഎഇ ഗവണ്‍മെന്റ് മീഡിയ ഓഫിസ് അറിയിച്ചു. ക്രമപ്രകാരമുള്ള ശനി, ഞായര്‍ വാരാന്ത്യ അവധികള്‍ക്ക് ശേഷം ഡിസംബര്‍ 7 തിങ്കളാഴ്ചയായിരിക്കും ജീവനക്കാര്‍ തിരികെ ജോലികളില്‍ പ്രവേശിക്കുക.

1971 ഡിസംബര്‍ 2-ന് യുഎഇ സ്ഥാപിതമായതിന്റെ ഓര്‍മ്മയ്ക്കായി രാജ്യത്തുടനീളം നടക്കുന്ന ആഘോഷങ്ങളോട് ചേര്‍ന്നായിരിക്കും ഈ അവധി. 2026 ഡിസംബര്‍ 2 ബുധനാഴ്ച മുതല്‍ ഡിസംബര്‍ 4 വെള്ളിയാഴ്ച വരെ യുഎഇ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 55-ാമത് ‘ഈദ് അല്‍ ഇത്തിഹാദ്’ അവധിയായിരിക്കുമെന്ന് യുഎഇ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. 2026 ഡിസംബര്‍ 7 തിങ്കളാഴ്ച മുതല്‍ ഔദ്യോഗിക പ്രവര്‍ത്തന സമയം പുനരാരംഭിക്കും.