Latestകേരളം

സിഎം കിഡ്‌സ് സ്കോളർഷിപ്പ്; കുടിശിക വിതരണത്തിന് 20.52 കോടി അനുവദിച്ചു

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് സർക്കാരിന്റെ ശിശുദിന സമ്മാനമായി സിഎം കിഡ്‌സ് സ്കോളർഷിപ്പ് (എൽ.എസ്.എസ്./യു.എസ്.എസ്) പദ്ധതിയിലെ മുഴുവൻ കുടിശിക തുകയും സർക്കാർ അനുവദിച്ചു. സ്കോളർഷിപ്പ് വിതരണത്തിനായി 20.52 കോടി രൂപ അടിയന്തരമായി അനുവദിക്കാൻ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

നടപ്പ് അധ്യയന വർഷത്തെ സ്കോളർഷിപ്പ് തുക മാർച്ച് 31-നകം പൂർണ്ണമായി വിതരണം ചെയ്യും. അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് തുക സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ഭാവിയിൽ സ്കോളർഷിപ്പ് തുക കുടിശ്ശികയാകുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.

ഈ അധ്യയന വർഷത്തെ സ്കോളർഷിപ്പ് തുക മാർച്ച് 31-നകം പൂർണ്ണമായി വിതരണം ചെയ്യും. അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് തുക സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ഭാവിയിൽ സ്കോളർഷിപ്പ് തുക കുടിശ്ശികയാകുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി