Latestകേരളം

മെഡിക്കല്‍ പിജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം,സീനിയര്‍ ഡോക്ടര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കല്‍ ദന്തല്‍ പിജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. നെടുമങ്ങാട് ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ക്കെതിരെയാണ് പരാതി.

ഡോക്ടര്‍ക്കെതിരെ പെണ്‍കുട്ടി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന റൂമില്‍ വിളിച്ചു വരുത്തിയായിരുന്നു പീഡനശ്രമം.

ഇന്നലെ രാവിലെയാണ് സംഭവം. ഒ പിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടിയോട് റൂമില്‍ എത്താന്‍ ആവശ്യപ്പെടുകയും അവിടെവെച്ച് പീഡിപ്പിക്കാന്‍ ഡോക്ടര്‍ ശ്രമിക്കുകയുമായിരുന്നു. പീഡന ശ്രമത്തിനിടെ ഡോക്ടര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.