മലപ്പുറത്ത് വീണ്ടും ഷിഗല്ല; നാല് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു
മലപ്പുറം ജില്ലയില്‍ വീണ്ടും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. അങ്ങാടിപ്പുറം പഞ്ചായത്തിലെ നാല് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇതോടെ ഈ മാസം മാത്രം ജില്ലയില്‍ ഷിഗല്ല ബാധിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു.നിലവില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. നേരത്തെ ജില്ലയിലെ അമരമ്പലം, ചുങ്കത്തറ, ഏലംകുളം തുടങ്ങിയ പ്രദേശങ്ങളിലും ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അങ്ങാടിപ്പുറത്തും രോഗം സ്ഥിരീകരിച്ചത്.
