തായ്‌ലന്‍ഡില്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം; 11 പേര്‍ക്ക് ദാരുണാന്ത്യം
ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ വാണിജ്യ കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ വിനോദസഞ്ചാര ദ്വീപായ ഫുക്കറ്റില്‍, വാഹന വാടക സേവനങ്ങളും വില്‍പ്പന നടക്കുന്ന ഓഫീസുകളും പ്രവര്‍ത്തിച്ചിരുന്ന വാണിജ്യ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
പ്രാദേശിക സമയം പുലര്‍ച്ചെ 3.17-ഓടെയാണ് പാറ്റോങ്ങിലെ ഫാംഗ് മുവാങ് സായ് കോര്‍ റോഡിലുള്ള കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. 36 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫുക്കറ്റിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള പ്രശസ്തമായ പാറ്റോങ്ങ് ബീച്ചിന് സമീപം, നഗരപ്രദേശത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്
വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ നിന്നാണ് തീപടർന്നെന്നും, പിന്നീട് അത് സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് കൂടി പടരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തായ് അധികൃതരുടെ വിവരമനുസരിച്ച്, ഏകദേശം രണ്ട് മണിക്കൂര്‍ പരിശ്രമിച്ചാണ് അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കുറഞ്ഞത് 100 മോട്ടോര്‍സൈക്കിളുകള്‍ പാര്‍ക്ക് ചെയ്തിരുന്നു. അവയിലുണ്ടായിരുന്ന ഇന്ധനം, റബ്ബര്‍ ടയറുകള്‍, പ്ലാസ്റ്റിക് ഭാഗങ്ങള്‍ എന്നിവ തീ അതിവേഗം പടരാന്‍ കാരണമായെന്നും പാറ്റോംഗ് മുനിസിപ്പാലിറ്റി ഡെപ്യൂട്ടി മേയര്‍ സനകോണ്‍ കീസിന്‍ ദി നേഷന്‍ തായ്‌ലന്‍ഡിനോട് പറഞ്ഞു.
