മണിപ്പൂരിലെ വ്യാജമദ്യ ദുരന്തത്തില്‍ 15 പേര്‍ക്ക് ദാരുണാന്ത്യം
മണിപ്പൂര്‍: മണിപ്പൂരിലെ ചന്ദേല്‍ ജില്ലയില്‍ വ്യാജമദ്യ ദുരന്തത്തില്‍ 15 പേര്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ 48 മണിക്കൂറിനിടെ 180-ലധികം പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും പ്രതിരോധ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
നവംബര്‍ 18 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. ചന്ദേല്‍ പൊലീസ് സൂപ്രണ്ട് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ തുടക്കത്തില്‍ എട്ട് മരണങ്ങളായിരുന്നു സ്ഥിരീകരിച്ചത്.
മരിച്ചവര്‍ കഴിച്ചതായി സംശയിക്കുന്ന മദ്യം കാക്ചിങ് ജില്ലയിലെ സുഗ്നുവില് നിന്നാണ് വാങ്ങിയതെന്ന് ചന്ദേല്‍ ജില്ലാ പൊലീസ് പിന്നീട് വ്യക്തമാക്കി
