Latestകേരളം

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

തൃശ്ശൂർ: മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് സംഭവം . പള്ളം തോട്ടുങ്ങൽ പുതുപ്പുള്ളിപറമ്പിൽ റൂബി-അനു ദമ്പതികളുടെ മകൻ ഏയ്ബലാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. മിഠായി തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സമുണ്ടായ കുട്ടിയെ വീട്ടുകാർ ഉടൻതന്നെ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറാം ക്ലാസ് വിദ്യാർത്ഥിയായ ആരോൺ സഹോദരനാണ്.