Latestകേരളം

കൂപ്പുകുത്തി സ്വർണ വില

കണ്ണൂർ: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഇടിഞ്ഞു. പവന് 3760 രൂപ കുറഞ്ഞ് 92,080 രൂപയായി. ഇന്നലെ 95,840 രൂപയായിരുന്നു പവന്‍ വില. ഗ്രാമിന് 470 രൂപ കുറഞ്ഞ് 11,510 രൂപയായി.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 385 രൂപ കുറഞ്ഞ് 9420t രൂപയായി. പവന് 75,360 രൂപയുമായി. വെള്ളിക്ക് ഗ്രാമിന് 175 രൂപയും 10 ഗ്രാമിന് 1750 രൂപയുമാണ് ഇന്നത്തെ വില.