Latestകേരളം

സ്ത്രീകളുടെ ശബരിമല’; ചക്കുളത്തുകാവ് പൊങ്കാല ചൊവ്വാഴ്ച

ചക്കുളത്തുകാവ് പൊങ്കാല ചൊവ്വാഴ്ച .മധ്യതിരുവിതാംകൂറിലെ ‘സ്ത്രീകളുടെ ശബരിമല ‘ എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ചക്കുളത്തുകാവ്. മലയാള മാസമായ വൃശ്ചികത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ നടക്കുന്ന പൊങ്കാല മഹോത്സവമാണ് ചക്കുളത്തുകാവിലെ പ്രധാന വിശേഷം. ഇത്തവണ നവംബര്‍ 24 ചൊവ്വാഴ്ചയാണ് പൊങ്കാല വരുന്നത്.

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തുചേരുന്ന പൊങ്കാലയാണിത്. പമ്പ, മണിമല എന്നീ നദികളുടെ സംഗമസ്ഥാനമായ നീരേറ്റുപുറത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൊങ്കാല ദിവസം പുലര്‍ച്ചെ നാലു മണിക്ക് ക്ഷേത്രനട തുറക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്രത്തിലെ മുഖ്യകാര്യദര്‍ശി ഭക്തരുടെ സങ്കടങ്ങളും പ്രാര്‍ത്ഥനകളും ദേവിക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന പ്രത്യേക ചടങ്ങാണിത്. രാവിലെ 9 മണിയോടെ ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും പകരുന്ന ദീപം, മുഖ്യകാര്യദര്‍ശി ക്ഷേത്രത്തിന് മുന്നിലുള്ള പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാലയ്ക്ക് ഔദ്യോഗിക തുടക്കമാകും