പള്ളിക്കുന്നിൽ 6.67ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ എക്സൈസ് എൻഫോഴ്സ്സ്മെൻറ് & ആന്റ്റി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് വി വി യുടെ നേത്യത്വത്തിൽ കണ്ണൂർ ടൗൺ പള്ളിക്കുന്ന് ഭാഗത്തു നടത്തിയ പരിശോധനയിൽ എടച്ചേരിയിൽ വച്ച് വയനാട് തലപ്പുഴ സ്വദേശി ആഷിഫ് എം എം ആണ് പിടിയിലായത്. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പിവി, സുഹൈൽ പി പി എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
