ഗുരുവായൂര്‍ ഏകാദശി ഇന്ന്
ഗുരുവായൂര്‍: പതിനായിരങ്ങള്‍ ഇന്ന് ഗുരുവായൂര്‍ ഏകാദശി തൊഴും, വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയായി ആഘോഷിക്കുന്നത്.
ദശമിദിവസമായ ഇന്നലെ പുലര്‍ച്ചെ മൂന്നിന് നിര്‍മാല്യത്തിനായി തുറന്ന ക്ഷേത്രനട രാത്രി മുഴുവന്‍ തുറന്നിരുന്നു. ഇന്നുരാത്രിയും നട അടയ്ക്കില്ല. ദ്വാദശി ദിവസമായ നാളെ രാവിലെ എട്ടിന് നട അടച്ചാല്‍ വൈകീട്ട് 4.30ന് മാത്രമേ തുറക്കൂ. ഇന്നുപുലര്‍ച്ചെ അഞ്ച് മുതല്‍ വൈകീട്ട് അഞ്ചുവരെ സ്പെഷ്യല്‍ ദര്‍ശനം ഇല്ല. വരി നില്ക്കുന്ന ഭക്തര്‍ക്കായിരിക്കും മുന്‍ഗണന
