Latestകേരളം

സി.വി. ധനരാജ് വധക്കേസിൽ വിധി ഇന്ന്; 20 പേർ പ്രതികൾ

കണ്ണൂർ : പയ്യന്നൂർ രാമന്തളി കുന്നരുവിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ ഇന്ന് വിധി പറയും. ആർ.എസ്.എസ്–ബി.ജെ.പി പ്രവർത്തകരായ 20 പേരാണ് പ്രതികൾ. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.

2016 ജൂലൈ 11നാണ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ധനരാജിനെ ബൈക്കിലെത്തിയ സംഘം വീടിന് സമീപം വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുടെയും അമ്മയുടെയും മക്കളുടെയും മുന്നിലായിരുന്നു ആക്രമണം.

2016 ജൂലൈ 12ന് കേസിൽ ആദ്യ അറസ്റ്റ് നടന്നു. തുടർന്നുള്ള അന്വേഷണത്തിൽ ആകെ 20 പേരെ പ്രതികളാക്കി. പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു 2017 മേയ് 12ന് കൊല്ലപ്പെട്ടു.

2025 സെപ്റ്റംബർ 22ന് വിചാരണ ആരംഭിച്ച കേസിൽ ധനരാജിന്റെ അമ്മയും ഭാര്യയും ഉൾപ്പെടെ 43 സാക്ഷികളുണ്ട്. 127 രേഖകളും 33 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. 2026 ഒക്ടോബർ 14ന് വിചാരണ പൂർത്തിയായി.