Latestകേരളം

ഫേസ്ക്രീം വിഷബാധയിലൂടെ17 കാരിക്ക് വൃക്കരോഗം പിടിപെട്ട സംഭവം: ഇടപെട്ട് മുഖ്യമന്ത്രി

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസിന്‍റെ അടിയന്തര ഇടപെടൽ.

മെർക്കുറി അടങ്ങിയ ഫേസ് ക്രീമുകളുടെ വിൽപ്പന തടയാനും പരിശോധനകൾക്കായി എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്നുമുള്ള ആവശ്യം പരിശോധിച്ച് തുടർനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ പ്രതിഭ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും പരിശോധന.

അതേസമയം, മുഖകാന്തി വർദ്ധിപ്പിക്കാനുള്ള ക്രീമിലൂടെ മെർക്കുറി വിഷബാധയേറ്റ് മലപ്പുറത്ത് 17കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചെന്ന മാധ്യമ വാർത്തയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

.